
കോട്ടയം:സീരിയൽ നടിയോടൊപ്പം ഷൂട്ടിംഗ് കാണാനെത്തിയ ചെറുമകളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത സിനിമ-സീരിയൽ നടന് 136 വർഷം കഠിന തടവും, 1,97,500 രൂപ പിഴയും.(Actor MK Reji sentenced to 136 years)
ശിക്ഷ ലഭിച്ചത് എം കെ റെജി(52)ക്കാണ്. നടപടി ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടേതാണ്. വിധി പറഞ്ഞത് ജഡ്ജ് റോഷന്‍ തോമസാണ്.
സംഭവമുണ്ടായത് 2023 മെയിലായിരുന്നു. സിനിമ ചിത്രീകരണത്തിനെത്തിയ മുത്തശ്ശിയുടെ ഒപ്പം ഉണ്ടായിരുന്ന കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.