
തൃശൂർ: മദ്യപിച്ച് വീട്ടിൽ വരുന്നത് വിലക്കിയ വീട്ടമ്മയെ എയർ ഗൺ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു(Air Gun). സംഭവത്തിൽ ഇവരുടെ ബന്ധുവായ വലപ്പാട് സ്വദേശി ജിത്ത് (35) ആണ് പോലീസ് പിടിയിലായത്.
മദ്യപിച്ച് വീട്ടിൽ വരുന്നത് വിലക്കിയ വൈരാര്യത്താലാണ് പ്രതി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചത്. എയർഗണ്ണുമായി എത്തിയ ഇയാൾ യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. എന്നാൽ ഉന്നം തെറ്റി പെല്ലറ്റ് വാതിലിൽ തുളച്ചു കയറുകയായിരുന്നു. വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയുടെ പക്കലുണ്ടായിരുന്ന രണ്ട് എയർഗണ്ണുകൾ പിടിച്ചെടുത്തു.