
ചക്കരക്കല്ല്: ചക്കരക്കല്ലിൽ നിർത്തിയിട്ട ഒാട്ടോയിൽ നിന്ന് പണം കവർന്ന പ്രതിയെ പിടികൂടി. പുതിയതെരു ചിറക്കൽ സ്വദേശി നൗഷാദിനെ (56)യാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയോടെ പ്രതിയെ പൊലീസ് ചിറക്കലിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. (stole money)
ഇക്കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടൗണിൽ നിർത്തിയിട്ട ഓട്ടോയിൽനിന്ന് 30,000 രൂപയും വിലപിടിപ്പുള്ള രേഖകളും മോഷ്ടിക്കുകയായിരുന്നു. ഇരിവേരി സി.എച്ച്.സിക്ക് എതിർവശത്ത് വില്ലേജ് ഓഫിസിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ. ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് പണവും രേഖകളും മോഷ്ടിച്ചത്.