
കുവൈത്ത് സിറ്റി: കുവൈത്തി പൗരന് മുബാറക് അൽ റാഷിദി വധക്കേസിലെ പ്രതികളുടെ വധശിക്ഷ കാസേഷൻ കോടതി ശരിവെച്ചു. പ്രതികള്‍ ആസൂത്രിതമായ ശ്രമം നടത്തിയാണ് കൊലപാതകം നടത്തിയതെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഒരു കുവൈത്തി പൗരനെയും ഈജിപ്ഷ്യനേയുമാണ് നേരത്തേ വധശിക്ഷക്ക് വിധിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ കബ്ദില്നിന്ന് കാണാതായ മുബാറക് അൽ റാഷിദിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നു. തിരച്ചിലിനൊടുവിലാണ് പടിഞ്ഞാറൻ സാൽമിയയിൽ നിന്ന് മുബാറക് അൽ റാഷിദിയുടെ മൃതദേഹം കണ്ടെടുക്കാനായത്.