
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. പള്ളിക്കൽ വില്ലേജിൽ ആനയടി കൈതക്കൽ ഇടയിലെ പുര വീട്ടിൽ സുരേന്ദ്രനെയാണ് (54) അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്. (Rigorous imprisonment)
ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2024 ജനുവരി 10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ അടൂർ പൊലീസ് സബ് ഇൻസ്പെക്ടർ എം.ആർ രാകേഷ് കുമാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ. രാജീവ് ആണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്.