
തിരുവനന്തപുരം: പെരുമാതുറയിലെ വർക്ക്ഷോപ്പിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. പുതുകുറിച്ചി സ്വദേശി നൗഫലിനെയാണ് (38) പിടികൂടിയത്. കഠിനംകുളം പോലീസ് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പെരുമാതുറ ഒറ്റപനയിലെ വർക്ക്ഷോപ്പിൽ നിന്നാണ് നൗഫൽ ബൈക്ക് മോഷ്ടിച്ചത്. രണ്ടു ബൈക്കുകളാണ് നൗഫൽ മോഷ്ടിച്ചത്. (bike theft case)
മോഷ്ടിച്ച ബൈക്ക് ആക്രിക്കടയിൽ കൊണ്ടുപോയെങ്കിലും കടക്കാരൻ വാങ്ങിയിരുന്നില്ല. തുടർന്ന് ചിറയിൻകീഴ് കൊണ്ടുപോയി മറ്റൊരാൾക്ക് വിൽക്കാൻ ശ്രമിച്ചു. വാഹനത്തിന്റെ രേഖകൾ ഇല്ലാത്തതിനാൽ വിൽപ്പന നടന്നില്ല.
തുടർന്ന് ചിറയിൻകീഴ് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. മറ്റൊരു ബൈക്ക് വർക്ക്ഷോപ്പിന്റെ തൊട്ടടുത്തുതന്നെ ഉപേക്ഷിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.