
കമ്പളക്കാട്: നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ യുവാവിനെ കോഴിക്കോടുനിന്നും പിടികൂടി. കണ്ണൂർ കണ്ണപുരം മഠത്തിൽ വീട്ടിൽ എം. വി. ജിജേഷിനെയാണ് (38) കൽപറ്റ ഡി.വൈ.എസ്പി ബിജു രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. (financial fraud)
കൊച്ചി എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 2023 മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പല തവണകളായി 1,88,900 രൂപ തട്ടിയെടുത്തുവെന്നായിരുന്നു കേസ്. വെണ്ണിയോട് സ്വദേശിനിയുടെ പരാതി പ്രകാരമുള്ള കേസിലാണ് കമ്പളക്കാട് പൊലീസ് കേസെടുത്തത്. പണം തിരിച്ചു നൽകുകയോ ജോലി നൽകുകയോ ചെയ്യാതെ കബളിപ്പിക്കുകയായിരുന്നു.