

ബംഗളൂരു: കോലാർ ജില്ലയിലെ മുളബഗാൽ ടൗണിൽ മാനസിക വെല്ലുവിളി നേരിടുന്ന 50കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദർ നഗറിലെ ഓട്ടോറിക്ഷ ഡ്രൈവർ സെയ്ദ് സുഹൈലിനെയാണ് (33) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 24നാണ് ഭർതൃമതിയും രണ്ട് കുട്ടികളുടെ മാതാവുമായ സ്ത്രീ അക്രമത്തിനിരയായത്. വൈകീട്ട് ഏഴരയോടെ വീട്ടിൽ നിന്നിറങ്ങി ടൗണിൽ രാത്രി വളരെ വൈകുംവരെ പ്രവർത്തിക്കുന്ന എ.പി.എം.സി മാർക്കറ്റിൽ കറങ്ങിയ സ്ത്രീ രാത്രി ഒന്നോടെ നടന്നുവരുന്നത് കണ്ട പ്രതി വീട്ടിൽ ഇറക്കാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റുകയായിരുന്നു. വിജന സ്ഥലത്തേക്കാണ് പോവുന്നതെന്ന് മനസ്സിലാക്കിയ യാത്രക്കാരി ബഹളംവെച്ച് ചാടാൻ ശ്രമിച്ചപ്പോൾ പ്രതി കല്ലെടുത്ത് യുവതിയുടെ തലക്കടിക്കുകയും മരിച്ചെന്ന് ഉറപ്പാക്കിയശേഷം അവരെ ലൈംഗികമായി ഉപയോഗിച്ചുവെന്നും പൊലീസ് പറഞ്ഞു.