ബെംഗളൂരു: ഗംഗോണ്ടനഹള്ളിയിൽ യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. വർക്ക് ഷോപ്പ് ജീവനക്കാരനായ അഫീസിനെയാണ് ചന്ദ്ര ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കുട്ടികളുടെ അമ്മയായ ഫിർദൗസ് ബാനു എന്ന യുവതിയെ പട്ടാപ്പകൽ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി.(Accused arrested for stabbing married woman to death for rejecting her love proposal)
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് ഇയാൾ പിടിയിലായത്. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു.
പിടിയിലായ അഫീസിനെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പട്ടാപ്പകൽ നടന്ന ഈ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ചന്ദ്ര ലേഔട്ട് പൊലീസ് അറിയിച്ചു.

