
തൃശൂർ: പുതുവത്സര ദിനത്തിൽ പെൺകുട്ടികളുമായി വന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന്, പാലിയം റോഡ് സ്വദേശി ലിവിൻ ഡേവിസി(30) നെ കൊലപ്പെടുത്തിയ കേസ്സിൽ പതിനാലുകാരനെ അറസ്റ്റ് ചെയ്തു(Accused Are Drug Addicts). കസ്റ്റഡിയിലെടുത്ത ഇവർ ലഹരിക്ക് അടിമകളെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ രണ്ട് പ്രതികളുടെയും വൈദ്യപരിശോധനയും നടത്തിയിരുന്നു.
ഇവർക്ക് 14, 16 വയസ്സാണ് പ്രായം. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു മുൻപും സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനു പതിനാലുകാരനെ നേരത്തേ സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.