
കൊച്ചി: നടി ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ സംസ്ഥാന യുവജന കമ്മീഷൻ കേസെടുത്തു. ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. (Honey Rose)
ചാനൽ ചർച്ചകളിൽ രാഹുൽ സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിശയുടെ പരാതി. പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയതായി കമ്മീഷൻ അധ്യക്ഷന്‍ എം ഷാജര്‍ പറഞ്ഞു.