
ന്യൂഡൽഹി: പഞ്ചാബിൽ എ.എ.പി നേതാവിന് വെടിയേറ്റു. ശിരോമണി അകാലിദൾ നേതാവുമായുണ്ടായ വാക്കുതർക്കത്തിനിടെയായിരുന്നു അപകടം. എ.എ.പി നേതാവ് മന്‍ദീപ് സിങിനാണ് വെടിയേറ്റത്.
മുന്‍ എം.പി സോറ സിങ് മാന്നിന്റെ മകന്‍ വര്‍ദേവ് സിങ് നോനിമാനിലെ ഒരു സ്‌കൂളുമായി ബന്ധപ്പെട്ട ഫയല്‍ ക്ലിയര്‍ ചെയ്യുന്നതിനായി പഞ്ചായത്ത് ഓഫീസില്‍ എത്തി. എന്നാല്‍ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയും അകാലിദള്‍ നേതാവ് വെടിയുതിര്‍ക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ എ.എ.പി നേതാവ് മന്‍ദീപ് സിങിനെ പഞ്ചാബിലെ ജലാലാബാദ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ മറ്റൊരു ആശുപത്രിയിലേയ്ക്കും മാറ്റി.