
ന്യൂഡൽഹി : ദിൽഷദ് ഗാർഡന് സമീപം 22 വയസുകാരൻ കുത്തേറ്റ് മരിച്ചു. അനുരാഗ് എന്ന യുവാവാണ് മരിച്ചത്. അനുരാഗിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റിങ്കുവിനും കുത്തേറ്റു. റിങ്കു ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് അനുരാഗിന് കുത്തേറ്റത്.
ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്ന സമയത്ത് മൂന്ന് പേരുള്ള സംഘം ഇവരെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു, ഇതിന് ശേഷം സംഘം കടന്നുകളഞ്ഞു. പട്രോളിംഗിന് വന്ന പോലീസ് സംഘമാണ് ഇരുവരേയും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്,