
വിശാഖപട്ടണം: വിശാഖപട്ടണത്ത് യുവാവിനെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തി(stabbed). സംഭവത്തിൽ നഗരത്തിലെ അല്ലിപുരത്തെ വെങ്കിടേശ്വര മെട്ടയിൽ താമസിക്കുന്ന എസ് യെല്ലാജി(21) എന്ന വാഡിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
യെല്ലാജിയും സുഹൃത്തുക്കളും ചേർന്ന് മദ്യപിക്കുകയും തുടർന്ന് തർക്കം ഉണ്ടാകുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തർക്കം പിന്നീട് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തുടർന്ന് പ്രകാശ്‌റാവു ജംഗ്ഷനിൽ കുത്തേറ്റ നിലയിൽ ഇരയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ യെല്ലാജിയെ കെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.