
പത്തനംതിട്ട: മോട്ടോർ സൈക്കിളിൽ ഒന്നര കിലോയിലധികം കഞ്ചാവ് കടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. (ganja)
ഇലവുംതിട്ട മലങ്കാവ് ചെന്നീർക്കര നിരവേൽ വീട്ടിൽ എ.എസ്. അഭിജിത്തിനെയാണ് (22) അറസ്റ്റ് ചെയ്തത്. ഡാൻസാഫ് സംഘത്തിന്റെയും ഇലവുംതിട്ട പൊലീസിന്റെയും പരിശോധനയിൽ നിരവേൽപടി പുത്തൻപീടിക റോഡിൽനിന്ന് മലങ്കാവിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിൽ വെച്ചാണ് യുവാവിനെ ബൈക്കുമായി പിടികൂടിയത്.