

വൈക്കം: വിദേശജോലി വാഗ്ദാനംചെയ്ത് ദമ്പതികളിൽനിന്നും 4,80,000 രൂപ തട്ടിയെടുത്തയാളെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ജോൺ ക്രിസ്റ്റഫറിനെ (45) യാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തും ചേർന്ന് തലയാഴം സ്വദേശികളായ ദമ്പതികൾക്ക് നോർവേയിൽ ജോലി വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.