ബാംഗ്ലൂരിൽ നാലംഗ സംഘം സ്ത്രീയെ ബലാത്സംഗം ചെയ്തു; വീട്ടിലുള്ള വസ്തുക്കൾ മോഷ്ടിച്ചു, 13,000 രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി സ്ത്രീ | rape

സുഹൃത്തിന്റെ ക്ഷണ പ്രകാരം വീട്ടിലെത്തിയ സ്ത്രീ, സുഹൃത്തുമായി സംസാരിച്ചിരിക്കെ മൂന്ന് പുരുഷന്മാർ വാതിലിൽ മുട്ടിയതായി പരാതിയിൽ പറയുന്നു.
rape
Published on

കർണാടക: ബാംഗ്ലൂരിലെ തെക്കുകിഴക്കൻ ഭാഗത്ത് സുഹൃത്തിന്റെ വീട്ടിലെത്തിയ സ്ത്രീയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു(rape). 35 വയസ്സുള്ള സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. ശേഷം പ്രതികൾ വീട്ടിൽ ഉണ്ടായിരുന്ന റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എൽ.ഇ.ഡി ടിവി ഉൾപ്പടെയുള്ളവ മോഷ്ടിച്ചു. യുവതിയുടെ മൊബൈൽ ഫോൺ വാങ്ങി 13,000 രൂപ അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.

സുഹൃത്തിന്റെ ക്ഷണ പ്രകാരം വീട്ടിലെത്തിയ സ്ത്രീ, സുഹൃത്തുമായി സംസാരിച്ചിരിക്കെ മൂന്ന് പുരുഷന്മാർ വാതിലിൽ മുട്ടിയതായി പരാതിയിൽ പറയുന്നു. വാതിൽ തുറന്നപ്പോൾ, പ്രതികൾ അകത്തു കയറി. താനും സുഹൃത്തായ സ്ത്രീയും പെൺവാണിഭത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി.

അത് നിരസിച്ചതോടെയാണ് പ്രതികൾ സ്ത്രീയെ ബലാത്സംഗം ചെയ്തത്. ശേഷം വീട്ടിലുള്ള വസ്തുക്കൾ കൊണ്ടുപോകാൻ പ്രതികൾ ഒരു മിനി-ഗുഡ്സ് വാഹനം വിളിച്ചതായി സ്ത്രീ പരാതിപ്പെട്ടു. സംഭവത്തിൽ കേസെടുത്ത പോലീസ് ഹെബ്ബഗോഡി നിവാസികളായ ശശികുമാർ, കെഞ്ചെ ഗൗഡ, രഘു, മാദേഷ് തുടങ്ങിയ 4 പേരെ അറസ്റ്റ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com