
ഗൂഡല്ലൂർ: നീലഗിരിയിൽ കാട്ടുപന്നിക്കു വച്ച കെണിയിൽ കുടുങ്ങി കടുവ ചത്തു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ ഭാഗത്താണ് മൂന്നു വയസുള്ള കടുവയെ കഴുത്തിൽ കെണി കുരുങ്ങി ചത്തനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മണികണ്ഠൻ, മാരിമുത്തു, വേടൻ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗൂഡല്ലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ. വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ക്ലച്ച് കേബിളുകൾ ഉപയോഗിച്ച് നിർമിച്ച അനധികൃത കെണിയാണ് കടുവയുടെ മരണത്തിന് കാരണമായത്.