
കൊച്ചി: നടൻ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നുണ്ടെന്നാണ് വിവരം. ആലുവ സ്വദേശിയായ നടി ആരോപണത്തെ തുടർന്നാണ് അന്വേഷമം നടത്തിയത്. അന്വേഷണത്തിൽ എം.എൽ.എക്കെതിരെ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയിരുന്നു. (Mukesh)
മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളിൽ വാട്ട്സ് ആപ്പ് ചാറ്റുകളുണ്ടെന്നും ഇമെയിൽ സന്ദേശങ്ങളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. സാഹചര്യത്തെളിവുകളും ചില സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.