

കൊച്ചി: അമ്പലത്തിലെത്തിൽ പൂജ ചെയ്യാനെത്തിയ പട്ടികജാതിക്കാരനായ യുവാവിനെ അധിക്ഷേപിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു (police case). പട്ടികജാതി അതിക്രമം തടയൽ നിയമ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച എറണാകുളം വടക്കൻ പറവൂർ തത്തപ്പള്ളി ശ്രീ ദുർഗ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.
പ്രദേശവാസിയായ ജയേഷ് ജാതി ചോദിച്ചുവെന്നാണ് പരാതി. പറവൂർ കൊടുവഴങ്ങ സ്വദേശിയാണ് അധിക്ഷേപം നേരിട്ടത്. യുവാവിന്റെ പരാതിയിൽ നോർത്ത് പറവൂർ പോലീസ് കേസെടുത്തിട്ടുണ്ട്.