
വടകര: മാഹിയിൽ നിന്ന് കടത്തുകയായിരുന്ന 42 കുപ്പി വിദേശമദ്യവുമായി യുവാവിനെ വടകര എക്സൈസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പലയാട് മുട്ടത്തിൽ മിഥുനെയാണ് (31) അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ കുഞ്ഞിപ്പള്ളിയിൽ എക്സൈസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി പ്രതി വലയിലായത്. (foreign liquor)
ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് രണ്ടാഴ്ചക്കുള്ളിൽ മദ്യം കടത്തിയ മൂന്ന് വാഹനങ്ങളും 400 ലിറ്ററോളം മാഹി വിദേശമദ്യവും പിടിച്ചെടുത്തിരുന്നു.