
കണ്ണപുരം: കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച സംഘത്തെ കണ്ണപുരം പൊലീസ് കാസർകോട്ടുനിന്നും പിടികൂടി. കാസർകോട് സ്വദേശികളായ മൊയ്തീൻ ഫസൽ, എച്ച്. മുഹമ്മദ് മുസ്തഫ എന്നിവരെയും ഒരു 17 കാരനെയുമാണ് അറസ്റ്റ് ചെയ്തത്. ചെറുകുന്ന് ഇട്ടമ്മലിലെ വളപ്പിലെ പീടികയിൽ ഹസീബിന്റെ ബൈക്കാണ് മോഷണം പോയിരുന്നത്. (bike thieves)
മലപ്പുറത്തേക്ക് പോകാനായി കഴിഞ്ഞ 11ന് കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സഹോദരൻ അസീബിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.ഡബ്ല്യു 1095 നമ്പർ ബുള്ളറ്റ് ബൈക്കാണ് മോഷണം പോയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 17 വയസ്സുകാരനെ രക്ഷിതാവിന്റെ സ്റ്റേറ്റ്മെന്റ് പ്രകാരം വിട്ടതായും കണ്ണപുരം പൊലീസറിയിച്ചു.