
മണ്ണന്തല: മണ്ണന്തല സ്കൂള്‍ കാമ്പസിനുള്ളില്‍ അതിക്രമിച്ചുകയറി ഓഡിറ്റോറിയവും പരിസരവും മലിനമാക്കിയ മദ്യപസംഘത്തെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ കൊഞ്ചിറ നരിക്കല്‍ തടത്തരികത്ത് വീട്ടില്‍ വിഷ്ണു .എസ് (32), കുടപ്പനകുന്ന് പാതിരപ്പള്ളി വെസ്റ്റ് ഇളയംപള്ളിക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ വിഷ്ണു .പി.വി (33), ഉളളൂര്‍ പാതിരപ്പള്ളി കോട്ടമുഗള്‍ നാലാഞ്ചിറ പുളിയംപള്ളിക്കോണത്ത് വീട്ടില്‍ മണികണ്ഠന് (30), ഉളളൂര്‍ വാര്‍ഡില്‍ മണ്ണന്തല വെസ്റ്റ് ഒരുവാതില്കോണത്ത് വീട്ടില്‍ സൂരജ് (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 22ന് രാത്രി സ്കൂളിൽ അതിക്രമിച്ചുകയറിയ പ്രതികള്‍ സ്കൂള്‍ പരിസരത്ത് മദ്യപിച്ചതായും പരിസരം മലിനമാക്കിയതായും സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ബൈജു നല്കിയ പരാതിയിലെ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.