ഡോക്ടറെ പീഡിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി | Case Of Doctor Torture

2022 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
crime
Published on

ചെന്നൈ: വെല്ലൂരിൽ വനിതാ ഡോക്ടറെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് 20 വർഷം തടവും 23,000 രൂപ പിഴയും വെല്ലൂർ പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചു(Case Of Doctor Torture).

2022 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയിൽ, മറ്റു 4 പ്രതികലക്കും 20 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ബിഹാർ സ്വദേശിനിയാണ് ഡോക്ടർ. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ സഹപ്രവർത്തകനൊപ്പം സിനിമ കണ്ട ശേഷം ഓട്ടോയിൽ മടങ്ങി വരുമ്പോഴാണ് 4 പേരും ഡ്രൈവറും ചേർന്ന് സുഹൃത്തിനെ ആക്രമിക്കുകയും യുവതിയെ പീഡിപ്പിക്കുകയും ചെയ്തത്. മാത്രമല്ല; യുവതിയുടെ 40,000 രൂപയും രണ്ട് പവൻ സ്വർണാഭരണവും പ്രതികൾ കവർന്നെടുക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com