കാ​ര്‍ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ര്‍​ന്ന കേ​സ്; ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍ | extorting money

കാ​ര്‍ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ര്‍​ന്ന കേ​സ്; ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍ | extorting money
Updated on

കോ​ഴി​ക്കോ​ട്: കാ​ര്‍ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ആ​റ് പേരെ അറസ്റ്റ് ചെയ്തു. മാ​ളി​ക്ക​ട​വ് ബൈ​പ്പാ​സ് റോ​ഡി​ല്‍ കാ​ര്‍ നി​ര്‍​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളെ ബൈ​ക്കി​ല്‍ വ​ന്ന പ്ര​തി​ക​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. (extorting money)

കോ​ഴി​ക്കോ​ട് വെ​സ്റ്റ്ഹി​ല്‍ സ്വ​ദേ​ശി റാ​ഫി മ​ന്‍​സി​ലി​ല്‍ ഐ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഹി​ന്‍(19), ന​ട​ക്കാ​വ് സ്വ​ദേ​ശി ചെ​റു​വോ​ട്ട് ഉ​ദി​ത്ത്(18), ക​ക്കോ​ടി സ്വ​ദേ​ശി റ​ദി​ന്‍(19), ക​ക്കോ​ടി കൂ​ട​ത്തും​പൊ​യി​ല്‍ സ്വ​ദേ​ശി നി​ഹാ​ല്‍(20), ക​ക്കോ​ടി സ്വ​ദേ​ശി പൊ​യി​ല്‍​ത്താ​ഴ​ത്ത് അ​ഭി​ന​വ്(23), ചേ​ള​ന്നൂ​ര്‍ ചെ​റു​വോ​ട്ട് വ​യ​ല്‍ വൈ​ഷ്ണ​വ്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേ​വാ​യൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്രതികളെ പിടികൂടിയത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം നടന്നത്. ക​ല്ലു​പ​യോ​ഗി​ച്ച് കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ണ്ടി മു​ന്നോ​ട്ടെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച പ​രാ​തി​ക്കാ​ര​നെ ചാ​വി കൊ​ണ്ട് ക​ഴു​ത്തി​ന് കു​ത്തി​യ സം​ഘം ഇ​യാ​ളു​ടെ ഭാ​ര്യ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ന്‍റെ കോ​ള​റി​ല്‍ ക​യ​റി​പ്പി​ടി​ക്കു​ക​യും ചെ​യ്തു. എ​തി​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി 2000 രൂ​പ ഓ​ണ്‍​ലൈ​നാ​യി അ​യ​പ്പി​ക്കു​ക​യും ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി എ​റി​ഞ്ഞ് ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​വ​ര്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com