16 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; യുവാവിന് 87 വര്‍ഷം കഠിന തടവും പിഴയും | POCSO case

16 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; യുവാവിന് 87 വര്‍ഷം കഠിന തടവും പിഴയും | POCSO case
Updated on

മഞ്ചേരി: 16 വയസ്സുകാരിയെ പലതവണ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത യുവാവിന് വിവിധ വകുപ്പുകളിലായി 87 വര്‍ഷം കഠിന തടവും 4.60 ലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേരി പുല്ലഞ്ചേരി കൂളിയോടന്‍ ഉനൈസിനെയാണ് (30) മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പോക്‌സോ ആക്ട് പ്രകാരവും ബലാത്സംഗം ചെയ്തതിനും 40 വര്‍ഷം വീതം കഠിന തടവ്, രണ്ടുലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടക്കാത്ത പക്ഷം ഇരുവകുപ്പുകളിലും മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിനു പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് അഞ്ച് വര്‍ഷം കഠിന തടവ് അര ലക്ഷം രൂപ പിഴ, കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവ് 10,000 രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. (POCSO case)

പിഴയടച്ചില്ലെങ്കിൽ ഇരു വകുപ്പുകളിലും ഓരോ മാസത്തെ അധിക തടവ് അനുഭവിക്കണം. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com