
തൃശൂർ: ആറാം ക്ലാസ് വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ച അധ്യാപകനെതിരെ കേസെടുത്തു. (case against the teacher) മതിലകം മേഖലയിലെ പ്രമുഖ വിദ്യാലയത്തിലെ അധ്യാപകനായ ആന്റണിക്കെതിരെയാണ് മതിലകം പൊലീസ് കേസെടുത്തത്.
പടിയൂർ സ്വദേശിയായ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനാലാണ് നടപടി സ്വീകരിച്ചത്. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ട്. കുട്ടിക്ക് ആശുപത്രിയിൽ ചികിത്സ നൽകി.