കടയില്‍ സാധനം വാങ്ങാൻ വന്ന സ്കൂള്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി, 60കാരന്‍ അറസ്റ്റില്‍

കടയില്‍ സാധനം വാങ്ങാൻ വന്ന സ്കൂള്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി, 60കാരന്‍ അറസ്റ്റില്‍
Updated on

ചാരുംമൂട്: കടയിൽ സാധനം വാങ്ങാൻ വന്ന സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികന്‍ അറസ്റ്റിൽ. താമരക്കുളം മേക്കുംമുറി നെടിയവിള വീട്ടിൽ ഷംസുദീനെ (60) ആണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2-30 ഓടെ താമരക്കുളം ഭാഗത്തുള്ള കടയിൽ സാധനം വാങ്ങാനെത്തിയപ്പോളായിരുന്നു സംഭവം. വിദ്യാർത്ഥിനി കടയ്ക്കുള്ളിൽ കയറിയപ്പോൾ പ്രതി ഉപദ്രവിച്ചുവെന്നാണ് പരാതി. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ എസ്. നിതീഷ്, പി.കെ. സന്തോഷ്, സി.പി.ഒമാരായ മനുകുമാർ, മനു പ്രസന്നൻ, വിനീത, രജനി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Stories

No stories found.
Times Kerala
timeskerala.com