
കൊല്ലം: മധുരൈയിൽ നിന്ന് വന്ന ഗുരുവായൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 36 ലക്ഷത്തോളം രൂപ റെയിൽവേ പോലീസ് പിടിച്ചെടുത്തു. ആലപ്പുഴ കാവാലം സ്വദേശി പ്രസന്നന്റെ ബാഗിൽ നിന്നും പണം പിടികൂടിയത്. (36 lakh rupees Seized)
രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ തവണയാണ് പുനലൂർ ചെങ്കോട്ട പാതയിൽ നിന്നും രേഖകളില്ലാത്ത പണം പിടികൂടുന്നത്. പ്രസന്നനെ ചോദ്യം ചെയ്തു വരികയാണെന്നും പതിവ് പരിശോധനക്കിടെയാണ് പണം പിടിച്ചതെന്നും റെയിൽവേ പോലീസ് പറഞ്ഞു.