

ഇടുക്കി: കട്ടപ്പനയിൽ 300 കിലോഗ്രാം ഏലക്ക മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. ശാന്തംപാറ സ്വദേശിയും പുളിയൻമലയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ എസ്ആർ ഹൗസിൽ സ്റ്റാൻലിയെയാണ് പിടികൂടിയത്. (cardamom stolen)
പാറക്കടവിലുള്ള കെജീസ് എസ്റ്റേറ്റിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന ഏലക്കയാണ് മോഷണം പോയത്. ഒക്ടോബർ മാസം പതിനഞ്ചിനാണ് നാലംഗ മോഷണം നടന്നത്. നാലംഗ സംഘമാണ് മോഷണം നടത്തിയത്. കേസിൽ ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം സ്റ്റാൻലിയെ കാണാനില്ലെന്ന് വീട്ടുകാർ വണ്ടൻമേട് പോലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് സ്റ്റാൻലിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഏലക്ക കണ്ടെത്തിയത്. ഇതാണ് മോഷണ കേസിൽ വഴിത്തിരിവായത്.