പണം കടം കൊടുത്തത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം; ആക്രമണം നടത്തിയ കേസിൽ 3 പേര്‍ പിടിയിൽ

പണം കടം കൊടുത്തത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം; ആക്രമണം നടത്തിയ കേസിൽ 3 പേര്‍ പിടിയിൽ
Updated on

കൊച്ചി: പണം കടം കൊടുത്തത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം കാരണം ആക്രമണം നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. മൂവാറ്റുപുഴ ആനിക്കാട് ആവോലി സ്വദേശികളായ തലപ്പിള്ളി വീട്ടിൽ അമൽരാജൻ, (34), ഇളമ്പ്ര പുത്തൻപുര വീട്ടിൽ അമൽനാഥ് (24), കൂപ്പുള്ളിക്കുടിയിൽ ഡില്ലിറ്റ് പി സിൽജോ(30) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടിയിലാക്കിയത്.

മുളവൂർ പായിപ്ര സ്വദേശികളായ അമൽ ശശി സുഹൃത്ത് മനു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്ക് പറ്റിയത്. വ്യാഴാഴ്ച രാത്രി മുവാറ്റുപുഴ ലത സ്റ്റാന്‍റിന് അകത്ത് വച്ചായിരുന്നു സംഭവം. മനുവിന്‍റെ പക്കൽ നിന്ന് അമൽ രാജൻ പണം കടം വാങ്ങിയിരുന്നു. ഈ പണം ഫോണിലുടെ അമൽ ശശി ചോദിച്ചതിലുള്ള വിരോധത്തിലാണ് പ്രതികളായ മൂന്നു പേരും ചേർന്ന് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com