
ഉത്തർപ്രദേശ്: റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി. ജഹാനാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പിലിഭിത്-ബറേലി റെയിൽവേ ട്രാക്കിലാണ് സംഭവം നടന്നത്. ജഹാനാബാദിനും ഷാഹി റെയിൽവേ സ്റ്റേഷനും ഇടയിലുള്ള റെയിൽവേ ക്രോസിന് സമീപത്തെ ട്രാക്കിലാണ് ഇരുമ്പ് ദണ്ഡ് കണ്ടെത്തിയത്. സംഭവത്തിൽ അട്ടിമറിക്കുള്ള ഗൂഢാലോചന സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. (iron rod found on railway track)
നവംബർ 22ന് രാത്രി 9:20 ന് ലാലൂരി ഖേഡയ്ക്ക് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് 12 എം.എം വ്യാസമുള്ള 25 അടി നീളവുമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തിയത്. ഇതുവഴി വന്ന 05312 നമ്പർ ട്രെയിൻ ഇരുമ്പ് ദണ്ഡിൽ തട്ടിയതിനെ തുടർന്ന് അൽപനേരം നിർത്തിയിട്ടതായി സിറ്റി സർക്കിൾ ഓഫിസർ ദീപക് ചതുർവേദി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ അജ്ഞാതർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു