
സത്‌ന: മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ 18 വയസ്സുകാരൻ നാലു വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്തു(raped). ഉച്ചെഹ്‌റ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച പെൺകുട്ടിക്ക് ജാമുൻ പഴം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച പ്രതി റെയിൽവേ ട്രാക്കുകളിലെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഈ സമയം അടുത്തുള്ള വയലുകളിൽ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകൾ കുട്ടിയുടെ കരച്ചിൽ കേട്ട് പെൺകുട്ടിയെ രക്ഷപെടുത്തി വീട്ടുകാരെ ഏല്പിച്ചു. കുട്ടി ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചെറ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.