
പത്തനംതിട്ട: 17കാരിയെ കഴുത്തിൽ മഞ്ഞച്ചരട് കെട്ടി വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച ശേഷം, വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസിൽ 19കാരനെ ആറന്മുള പൊലീസ് പിടികൂടി. കോഴഞ്ചേരി ചെറുകോൽ പുരയിടത്തിൽ വീട്ടിൽ സിബിൻ ഷിബുവിനെയാണ് (19) അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുരങ്ങുമലയിൽ നിന്ന് പിടികൂടുകയായിരുന്നു. (Sexual Harassment)
കഴിഞ്ഞവർഷം മെയ് 25ന് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ, വിവാഹം കഴിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം, മറ്റൊരു ദിവസമായിരുന്നു പീഡനം. ശിശുക്ഷേമ സമിതിയിൽ നിന്ന് വിവരം ലഭിച്ച പ്രകാരം, വനിത സെൽ എസ്.ഐ, കോന്നി എൻട്രി ഹോമിൽ കഴിയുന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.