
വർക്കല: പതിനാറുകാരൻ സ്കൂട്ടറുമായി റോഡിലിറങ്ങി, മാതാവിനെതിരെ പൊലീസ് കേസെടുത്തു.വർക്കല പാളയംകുന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാരിക്കെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 50,000 രൂപ പിഴയോ, ഒരു വർഷം തടവോ, രണ്ടുംകൂടി ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും പൊലീസ് അറിയിച്ചു. (Case against the mother)
പൊലീസിന്റെ സ്ഥിരം വാഹന പരിശോധനക്കിടയിലാണ് പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചുവന്ന 16കാരനെ കാണുന്നത്. ചോദ്യംചെയ്തതിൽ മാതാവാണ് വാഹനം ഓടിക്കാൻ നൽകിയതെന്ന് പൊലീസിന് വ്യക്തമാവുകയും തുടർന്ന് കുട്ടിയെ സുരക്ഷിതമായി വീട്ടിലേക്ക് അയക്കുകയും സ്കൂട്ടർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.