Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeCrime16കാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു, മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും...

16കാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു, മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം: പ്രതി പിടിയിൽ | Murdered

🎙️ Latest Podcast

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ 16 വയസ്സുകാരനായ ഭരത് വിശ്വകർമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഗുഡ്ഡ പട്ടേൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ഭരത്തിനെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.(16-year-old murdered, Accused arrested)

ഭരത് നടന്നുപോകുന്നതിനിടെ പിന്നിൽ നിന്ന് ഇരുമ്പ് വടി ഉപയോഗിച്ച് ഗുഡ്ഡ പട്ടേൽ അടിച്ചു വീഴ്ത്തി. നിലത്തു വീണ ഭരത്തിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ ഗ്രാമവാസികൾ കണ്ടത് ഭരതിന്റെ ശരീരത്തിൽ നിന്ന് മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്ന ഗുഡ്ഡയെയാണ്. ഉടൻ തന്നെ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ഗുഡ്ഡ പട്ടേൽ കഴിഞ്ഞ ജനുവരിയിലാണ് ജയിൽ മോചിതനായത്. ഇയാൾക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.