

ലഖ്നൗ: ആഗ്രയിൽ ദലിത് പെൺകുട്ടിയെ മുൻ ബി.ജെ.പി നേതാവിൻ്റെ ഡ്രൈവർ ബലാത്സംഗം ചെയ്തു. സംഭവത്തിൽ പ്രേംചന്ദ് കുശ്‌വാഹ എന്ന നേതാവിൻ്റെ ഡ്രൈവറായ ഭീം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രേംചന്ദിന്റെ ബന്ധുവായ ആകാശിനും സംഭവത്തിൽ പങ്കുണ്ടെന്ന് 16 വയസ്സുള്ള പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
എഫ്.ഐ.ആർ പ്രകാരം ഇരയായ പെൺകുട്ടി രാത്രി എട്ട് മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി. രാത്രി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിവാഹ മണ്ഡപത്തിന് അടുത്ത് യുവതിയെ കണ്ടന്ന് വിവരം ലഭിച്ചു. അവിടെയെത്തിയപ്പോൾ പ്രധാന ഗേറ്റ് തുറന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.