

മുംബൈ: പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ക്രൂര സംഭവം. പ്രതിയായ സഞ്ജയ് പ്രകാശ് മാനെയെ (34) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2011ലെ കൊലപാതകക്കേസിലെ പ്രതിയാണ് മാനെ. ഇയാൾ രണ്ട് മാസം മുമ്പാണ് പരോളിൽ പുറത്തിറങ്ങിയത്.
വെള്ളിയാഴ്ച രാത്രി 9.30ഓടെ കടയിലേക്ക് പോകാൻ വേണ്ടി ഇറങ്ങിയ പെൺകുട്ടിയെ ബലമായി തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പീഡനവിവരം പെൺകുട്ടി അമ്മയെ അറിയിച്ചതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.