
മഹാരാഷ്ട്ര: പതിനഞ്ച് വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പതിനാറ് വയസ്സുള്ള ആൺകുട്ടി ബലാത്സംഗം ചെയ്തതായി പരാതി(sexually assaulted). പുതുവത്സര പാർട്ടിക്ക് വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. മാത്രമല്ല പീഡനത്തിന്റെ ദൃശ്യങ്ങൾ ആൺകുട്ടീ തന്റെ ഫോണിൽ പകർത്തുകയും ചെയ്‌തു. ശേഷം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമെന്ന് കാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.
എന്നാൽ ആൺകുട്ടി ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ സുഹൃത്തുമായി പങ്കിട്ടതോടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. സാന്താക്രൂസ് പോലീസ് 16 വയസ്സുള്ള ആൺകുട്ടിക്കും വീഡിയോ പ്രചരിപ്പിച്ചതിനു ഉത്തരവാദികളായവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്താതായാണ് വിവരം.