
ദോഹയില്‍ നിന്നും ബംഗളുരുവിലേക്കുള്ള വിമാനത്തില്‍യാത്രയ്ക്കിടെ 14 വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ചു കേസില്‍ പ്രതിക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി മുരുഗേശ(51) നാണ് കോടതി ശിക്ഷ വിധിച്ചത്.പ്രത്യേക ജഡ്ജി സരസ്വതി കെഎന്‍ ചൊവ്വാഴ്ചയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.
2023 ജൂണ്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.രാവിലെ, ദോഹയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്ത സീറ്റിലിരുന്ന മുരുകേശന്‍ കുട്ടിയെ അനുചിതമായി സ്പര്‍ശിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (കെഐഎ) പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ നല്‍കുന്ന ഭക്ഷണം കഴിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു.ഇയാള്‍ തന്നെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. വിഷയം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ കുട്ടിയെ മറ്റൊരു സീറ്റിലേക്ക് മാറ്റുകയും വിമാനം ബംഗളുരു വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ ഇയാളെ പോലീസിന് കൈമാറിയതായും പബ്ലിക് പ്രോസിക്യൂട്ടര്‍ ചന്ദ്രകല പറഞ്ഞു.