ബാംഗ്ലൂരിൽ 14 വയസ്സുകാരിയെ അക്രമികൾ അടിച്ചുകൊന്നു: പെൺകുട്ടിയുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകൾ, തലയ്ക്കും ക്ഷതം; അന്വേഷണം ഊർജിതമാക്കി പോലീസ് | murder

പെൺകുട്ടിയുടെ മാതാപിതാക്കൾ ദിവസ വേതനക്കാരാണ്. ഇവർ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്.
crime
Published on

കർണാടക: ബാംഗ്ലൂർ മഗഡി റോഡിലെ വീട്ടിൽ 14 വയസ്സുകാരിയെ അക്രമികൾ അടിച്ചുകൊന്നു(murder). പെൺകുട്ടിയുടെ മാതാപിതാക്കൾ ദിവസ വേതനക്കാരാണ്. ഇവർ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ഒരു ബന്ധുവാണ് വീട്ടിലെ അടുക്കളയ്ക്ക് സമീപം മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകളും ഉണ്ടായിരുന്നു. ഉടൻ തന്നെ ബന്ധു പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഒരു പോർട്ടബിൾ സിലിണ്ടർ ഉപയോഗിച്ച് പെൺകുട്ടിയുടെ തലയിൽ അടിച്ചതായും തലക്ക് ക്ഷതമേറ്റതായും കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് സമീപത്തുള്ള കെട്ടിടങ്ങളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ശേഖരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com