ഗുഡ്സ് ട്രെയിൻ തട്ടി 12കാരൻ മരിച്ചു

ഗുഡ്സ് ട്രെയിൻ തട്ടി 12കാരൻ മരിച്ചു
Published on

കണ്ണൂർ: റെയിൽ പാളത്തിനരികിലൂടെ നടന്നു പോകുന്നതിനിടെ 12കാരൻ ഗുഡ്സ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി അറത്തിൽ പള്ളിക്ക് സമീപം പൊയ്തുംകടവ് സ്വദേശി ജഹീറിന്റെ മകൻ ഷിനാസ് (12) ആണ് മരിച്ചത്. പാപ്പിനിശ്ശേരി ഗവ. യു.പി സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഗാലക്സി കമ്പനിക്ക് സമീപത്തെ റെയിൽവേ പാളത്തിലായിരുന്നു സംഭവം നടന്നത്. മൂത്ത സഹോദരൻ ജാസിമിനൊപ്പം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ മംഗലാപുരം ഭാഗത്തേക്ക് പോയ ഗുഡ്സ് ട്രെയിനാണ് ഷിനാസിനെ തട്ടിയത്. സഹോദരന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആളുകളാണ് കുട്ടിയെ കണ്ടെത്തിയത്. മൃതദേഹം ഞായറാഴ്ച രാത്രിയോടെ അറത്തിൽ ഖബർസ്ഥാനിൽ ഖബറടക്കി.

Related Stories

No stories found.
Times Kerala
timeskerala.com