11 – കാരനെ പീഡിപ്പിച്ചു: അയൽവാസിയായ വികലാംഗന് 5 വർഷം കഠിനതടവും, പിഴയും

11 – കാരനെ പീഡിപ്പിച്ചു: അയൽവാസിയായ വികലാംഗന് 5 വർഷം കഠിനതടവും, പിഴയും
Published on

11 – കാരനെ പീഡനത്തിനിരയാക്കിയ കേസിൽ കാലടി താമരം സ്വദേശി ഷിബു (46) നെ അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്. കുട്ടിക്ക് പിഴ തുക നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് കോടതി വ്യക്തമാക്കി.

2022 നവംബർ 19 ന് രാവിലെ 11.30 മണിക്ക് കുട്ടി ലെയ്സ് വാങ്ങാൻ കടയിൽ പോയപ്പോഴാണേ കേസിന് ആസ്പദമായ സംഭവം നടന്നത്. സിഗരറ്റ് വാങ്ങാൻ വേണ്ടി വന്ന അയൽവാസിയായ പ്രതി കടയിൽ വന്ന കുട്ടിയുടെ പുറകിൽ നിന്നും കുട്ടിയുടെ രണ്ട് കയ്യും ബലമായി പിടിച്ചുവെച്ച് കുട്ടിയുടെ സ്വകാര്യഭാഗത്ത് പിടിച്ചു. വേദനിച്ച കുട്ടി ഉറക്കെ നിലവിളിച്ചുകൊണ്ട് സ്ഥലത്തുനിന്നും വീട്ടിലേക്ക് ഓടി. പ്രതിയുടെ ഇടത് കൈക്ക് വൈകല്യമുണ്ട്.വൈകല്യമുള്ള കൈ വച്ച് കുട്ടിയുടെ കൈകൾ പിന്നിലേയ്ക്ക് പിടിച്ചു വെച്ചിട്ട് അടുത്ത കൈ വെച്ചാണ് ആൺകുട്ടിയുടെ സ്വകാര്യ ഭാഗത്തു പിടിച്ചത്. വൈകുന്നേരം ആയിട്ടും വേദന മാറാത്തതുകൊണ്ട് കുട്ടി അമ്മയോട് നടന്ന സംഭവം അറിയിച്ചു. രാത്രി തന്നെ വീട്ടുകാർ ഫോർട്ട്‌ പോലീസിനോട് പരാതിപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com