
കൊല്ലം: കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു(Tobacco). 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് പോലീസ് പിടികൂടിയത്.
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം നടന്നത്. നഗരത്തിൽ വാഹന പരിശോധന നടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഡ്രൈവർ വാഹനവുമായി രക്ഷപെടാൻ ശ്രമിച്ചു.
എന്നാൽ പോലീസ് പിന്തുടർന്നതോടെ നിയന്ത്രണം നഷ്ടമായ വാഹനം ഡിവൈഡറിൽ ഇടിച്ചു നിന്നു. ഇതോടെ വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപെട്ടു. സംഭവത്തിൽ പോലീസ് ഡ്രൈവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.