പത്തനംതിട്ട നഴ്സിങ് കോളേജിൽ ട്യൂട്ടർ ഒഴിവ്

പത്തനംതിട്ട നഴ്സിങ് കോളേജിൽ ട്യൂട്ടർ ഒഴിവ്
Published on

പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള രണ്ട് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് 25000 രൂപ. കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ, സ്വകാര്യ/സ്വാശ്രയ നഴ്സിങ് കോളേജിൽ നിന്ന് എം.എസ്‌സി നഴ്സിങ്, കെ.എൻ.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖ എന്നിവയുമായി ആഗസ്റ്റ് 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Related Stories

No stories found.
Times Kerala
timeskerala.com