
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (Nuclear Power Corporation of India) സ്റ്റൈപ്പെൻഡറി ട്രെയിനിയാവാൻ ഇപ്പോൾ അപേക്ഷിക്കാം. ഓപ്പറേറ്റർ, മെയിന്റെയ്നർ വിഭാഗങ്ങളിലായി 279 ഒഴിവുകളാണുള്ളത്. രാജസ്ഥാനിലെ റാവത്ഭാട സൈറ്റിലാണ് അവസരം.
സ്റ്റൈപ്പെൻഡറി ട്രെയിനി (ഓപ്പറേറ്റർ): ഒഴിവ്-153. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളുൾപ്പെട്ട സയൻസ് പ്ലസ്ടു കുറഞ്ഞത് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. പത്താംതരത്തിൽ ഇംഗ്ലീഷ് ഒരുവിഷയമായി പഠിച്ചിരിക്കണം.
പ്രായം: 18-24 വയസ്സ്. ശമ്പളം: 21,700 രൂപ.
സ്റ്റൈപ്പെൻഡറി ട്രെയിനി (മെയിന്റെയ്നർ): ഒഴിവ്-126 (ഇലക്‌ട്രീഷ്യൻ-28, ഫിറ്റർ-54, ഇലക്‌ട്രോണിക്സ്-14, ഇൻസ്ട്രുമെന്റേഷൻ-26, മെഷീനിസ്റ്റ്/ ടർണർ-2, വെൽഡർ-2). യോഗ്യത: സയൻസ് വിഷയങ്ങളിലും മാത്തമാറ്റിക്സിലും 50 ശതമാനംവീതം മാർക്കോടെ നേടിയ പത്താംക്ലാസ് വിജയവും ഇലക്‌ട്രീഷ്യൻ/ ഫിറ്റർ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്സ്/മെഷീനിസ്റ്റ്/ടർണർ/ വെൽഡർ ട്രേഡിൽ ദ്വിവത്സര ഐ.ടി.ഐ.യും. പത്താംക്ലാസിൽ ഇംഗ്ലീഷ് ഒരുവിഷയമായി പഠിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്തെ ഐ.ടി.ഐ. കോഴ്സ് കഴിഞ്ഞവർക്കും ഒരുവർഷം പ്രവൃത്തിപരിചയമുണ്ടെങ്കിൽ അപേക്ഷിക്കാം.
പ്രായം: 18-24. ശമ്പളം: 21,700 രൂപ.
അവസാനതീയതി: സെപ്റ്റംബർ 11-ന് വൈകീട്ട് നാലുവരെ. വിവരങ്ങൾക്ക്: www.npcilcareers.co.in