
തളിപ്പറമ്പ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ റദ്ദായിട്ടുള്ള 50 വയസ്സ് പൂര്‍ത്തിയാകാത്ത (2024 ഡിസംബര്‍ 31 നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ സീനിയോറിറ്റിയോടുകൂടി രജിസ്‌ട്രേഷന്‍ പുതുക്കാം (Employment Exchange Renewal). എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ്/നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവ നിശ്ചിത സമയ പരിധിക്കുള്ളില്‍ ഹാജരാവാന്‍ സാധിക്കാത്ത ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കും മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനാര്‍ത്ഥവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ പുതുക്കി സീനിയോറിറ്റി പുന:സ്ഥാപിക്കുന്നതിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 18 വരെ പുതുക്കാം. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ടോ, ദൂതന്‍ മുഖേനയോ ഹാജരാകണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0460 2209400