
കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് ഡിവിഷന്‍ ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ വളണ്ടിയര്‍, പ്രോജക്ട് എന്‍ജിനീയര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വളണ്ടിയര്‍ക്ക് ഐടിഐ/ഡിപ്ലോമ/സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് കമ്പ്യൂട്ടര്‍ പരിജ്ഞാനം കൂടാതെ ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. പ്രോജക്ട് എന്‍ജിനീയര്‍ക്ക് ഡിപ്ലോമ/സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് എന്നിവയും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട മേഖലയില്‍ 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 10ന് രാവിലെ 11ന് ജില്ലാ വാട്ടര്‍ അതോറിറ്റി പി.എച്ച് ഡിവിഷന്‍ ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.