
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 27 ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കുന്നു (Employment exchange). കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ട്രെയിനി, റീട്ടൈൽ ബില്ലിംഗ് എക്സിക്യൂട്ടീവ് ട്രെയിനി, 5G നെറ്റ്‌വർക്ക് ടെക്നീഷ്യൻ, എക്സിക്യൂട്ടീവ് മൊബിലൈസർ, സെയിൽസ് ആന്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സ്റ്റോർ കം അഡ്മിൻ, വെൽഡർ / ഫിറ്റർ (പുരുഷന്മാർ), ഇൻസ്ട്രുമെന്റേഷൻ ടെക്നീഷ്യൻ, ഡ്രൈവർ എന്നീ തസ്തികകളിലാണ് നിയമനം. തസ്തികകളുടെ പ്രായപരിധി 36 വയസ്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ നമ്പർ: 0471 – 2992609, 8921916220.