
ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നാല് മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷിക്കാനുളള തീയതി ഫെബ്രുവരി 17ന് വൈകിട്ട് അഞ്ച് മണിവരെ നീട്ടി (Data Entry Operator ).
ഈ തസ്തികക്ക് സര്‍ക്കാര്‍/പിഎസ് സി നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരും മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗില്‍ പ്രാവീണ്യമുള്ളവരും അഡോബ് പേജ് മേക്കറില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരുമായവര്‍ക്ക് അപേക്ഷിക്കാം. വാക്ക് ഇന്‍ ഇന്റര്‍വ്യൂ 18 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോമ്പൗണ്ടിലെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ നടക്കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.